Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Minhaj University Lahore

America

ലാ​ഹോ​ർ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ ന​ട​ക്കു​ന്ന ലോ​ക മ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കു​ന്നു. വി​ശി​ഷ്‌​ടാ​തി​ഥി​യെ​ന്ന നി​ല​യി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ലാ​ഹോ​റി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

ഈ ​മാ​സം 25, 26 തീ​യ​തി​ക​ളി​ൽ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ഷ​യം "തീ​വ്ര​വാ​ദ​ത്തെ അ​തി​ന്‍റെ വേ​രു​ക​ളി​ൽ ത​ട​യു​ക, പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള സ​മൂ​ഹ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ക' എ​ന്ന​താ​ണ്. മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രും ചേ​ർ​ന്നാ​ണ് കോ​ൺ​ഫ​റ​ൻ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

മ​താ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളും യു​എ​സ്എ​യി​ലെ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സി​ന് ഈ ​അ​വ​സ​രം ന​ൽ​കി​യ​ത്.

അ​ന്ത്യോ​ഖ്യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ അ​മേ​രി​ക്ക​യി​ലെ മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സി​ലെ വൈ​ദി​ക​നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്.

ഹോ​ളി സോ​ഫി​യ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി​യി​ലെ ആ​രാ​ധ​ന​ക്ര​മ പ​ഠ​ന​ത്തി​ന്‍റെ പ്ര​ഫ​സ​റാ​യും ന്യൂ​യോ​ർ​ക്കി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റി​ലീ​ജി​യ​സ് ഫ്രീ​ഡം ആ​ൻ​ഡ് ടോ​ള​റ​ൻ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ഐ​ക്യ​രാ​ഷ്‌ട്രസ​ഭാ ആ​സ്ഥാ​ന​ത്ത് സ​മാ​ധാ​ന​ത്തി​നാ​യു​ള്ള മ​ത​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​മാ​യും നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് യു​എ​സ്എ​യു​ടെ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗു​ക​ളു​ടെ കോ​ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

37 അം​ഗ കൂ​ട്ടാ​യ്മ​ക​ളെ​യും 30 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക്രി​സ്ത്യാ​നി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു​എ​സി​ലെ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ 2010 മു​ത​ലു​ള്ള മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളു​ടെ ക​ൺ​വീ​നിം​ഗ് ടേ​ബി​ളി​ന്‍റെ കോ​ക​ൺ​വീ​ന​റു​മാ​ണ് ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്.

Latest News

Up